മേടം: കാര്യങ്ങളിൽ വിജയം നേടാനും സാമ്പത്തിക നേട്ടമുണ്ടാകാനും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും അംഗീകാരവും ലഭിക്കും. ആരോഗ്യവും അനുകൂലമാണ്.......
കൊച്ചി: ഇന്‍ഡെല്‍ മണി ലിമിറ്റഡ് പുറത്തിറക്കിയ റിഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാനാവാത്തതുമായ കടപ്പത്രങ്ങള്‍ക്ക് (എന്‍സിഡി) 250 കോടിയുടെ അടിസ്ഥാന ഇഷ്യു ഉള്‍പ്പടെ 500 കോടി രൂപയുടെ ലക്ഷ്യം ആദ്യ ദിനമായ ഓഗസ്റ്റ് 18 ന് നാലു മണിക്കൂറിനകം നേടാനായി. ഇതേത്തുടര്‍ന്ന, നേരത്തേ പ്രഖ്യാപിച്ച തിയതിക്കു മുമ്പ്, ഓഗസ്റ്റ് 20ന് തന്നെ ഇഷ്യു അവസാനിപ്പിച്ചു. 1759 കോടി രൂപയ്ക്കുള്ള അപേക്ഷകള്‍ കമ്പനിക്കു ലഭിച്ചു. ലക്ഷ്യമിട്ട അടിസ്ഥാന ഇഷ്യു തുകയേക്കാള്‍ 704 ശതമാനം കൂടുതലാണിത്. ആയിരം രൂപ മുഖവിലയുള്ള, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട, ഈ കടപ്പത്രങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി 12.5 ശതമാനം വരെ പലിശ ലഭിച്ചേക്കാം. ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്' IND A-/ Stable ' റേറ്റിംഗ് നല്‍കിയിട്ടുണ്ട്്.
ഇന്‍ഡെല്‍ മണിയിലും അതിന്റെ വളര്‍ച്ചാ പദ്ധതികളിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ആവേശകരമായ ഈ പ്രതികരണത്തിനു കാരണമെന്ന് കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായ ഉമേഷ് മോഹനന് പറഞ്ഞു. രാജ്യമെങ്ങും, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ ആവശ്യക്കാര്ക്കുള്പ്പടെ വായ്പ എത്തിക്കാനുള്ള കമ്പനിയുടെ ശേഷി വര്‍ധിക്കും. ......
കൊച്ചി: ഓണക്കാലത്ത് മില്‍മയുടെ പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധന. മില്‍മ എന്ന ബ്രാന്‍ഡ് പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (കെസിഎംഎംഎഫ്) ഗുണമേൻമയുള്ള ഉത്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന താത്പര്യമാണ് വില്‍പ്പനയിലെ കുതിപ്പിന് കാരണം.
ഓണാഘോഷമാരംഭിച്ച ഓഗസ്റ്റ് 20 മുതല്‍ ഉത്രാടം ദിനം വരെയുള്ള അഞ്ച് ദിവസങ്ങില്‍ മാത്രം 1,45,76,846.63 ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. ......
നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ അധികൃതരുടെ കണക്ക്.......
കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിൽ പങ്കെടുക്കാനെത്തിയ എല്ലാ മെത്രാന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സീറോമലബാർ സഭയുടെ വിശ്വാസപാരമ്പര്യം, ചരിത്രം, ആരാധനാപാരമ്പര്യം, സംസ്കാരം, കലാപൈതൃകം എന്നിവ സംരക്ഷിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിച്ചത്. ......
ഫീച്ചർ ഫോൺ വിഭാഗത്തിലെ ഇന്നോ ശ്രേണി വിപുലീകരിച്ച് പുതിയ ഐടെൽ ടഫ് സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്ന് ഐടെൽ അറിയിച്ചു. കർഷകർ, ദിവസവേതന തൊഴിലാളികൾ, പുറംജോലികളിൽ ഏർപ്പെടുന്നവർ എന്നിവരുടെ കഠിനമായ ദൈനംദിന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ......
കൊച്ചി: ശ്രീനാരായണഗുരുദേവന്റെ 172ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ മേഖലകളിൽ നടന്ന ഘോഷയാത്രകളിലും മഹാസമ്മേളനങ്ങളിലും പീതാംബരധാരികളായ പതിനായിരങ്ങൾ അണിനിരന്നു. ജാതിക്കും മതത്തിനും ഉച്ചനീചത്വങ്ങൾക്കുമെതിരായി ഘോഷയാത്രയിൽ മുഴങ്ങിയ ഓരോ മുദ്രാവാക്യവും വിശ്വമാനവ സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതുന്നതായിരുന്നു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 38 കേസുകളിലായി 38 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9771 ആയി. ......
ബംഗളുരു: കർണാടകത്തിലെ ഡി കെ ശിവകുമാർ ഗവണ്മെന്റിനെ ആഞ്ഞടിക്കാൻ മുഖ്യ പ്രതിപക്ഷമായ ബിജെപിയ്ക്ക് വീണുകിട്ടിയ ആയുധമാണ് ബി നാഗേന്ദ്രയുടെ മന്ത്രിസഭാപുനഃപ്രവേശം. പട്ടികവർഗ്ഗ സമുദായക്കാരുടെ പ്രമുഖ നേതാക്കളിൽ ഒരാളായ നാഗേന്ദ്ര സിദ്ധരാമയ്യ മന്ത്രിസഭയിൽ യുവജന ക്ഷേമ-കായിക- പട്ടികവർഗ ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. ......